ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആദി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘ആദി’.

പ്രണവ് ആദ്യമായി നായകനാകുന്ന ‘ആദി’യുടെ ചിത്രീകരണം പൂര്‍ത്തിയായി.

ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി, ടോണി ലൂക്ക്, സിദ്ദിഖ് എന്നിവരും ആദിയിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top