ആരാധകന്റെ മരണത്തില്‍ വേദനിച്ച് ദുല്‍ഖര്‍; മരണ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മമ്മൂട്ടി

dq

രാധകന്റെ മരണത്തില്‍ വികാര നിര്‍ഭരനായി ദുല്‍ഖര്‍ സല്‍മാന്‍. മട്ടന്നൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ച തലശ്ശേരി സ്വദേശി പി,കെ ഹര്‍ഷാദിന്റെ മരണമാണ് ദുല്‍ഖറിനെ ഇത്രമാത്രം വേദനിപ്പിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ തന്റെ വിഷമം പങ്കുവെച്ചത്.

“സന്തോഷവാനും സ്‌നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദെന്നും, അവന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും ദുല്‍ഖര്‍ സന്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും, ഹര്‍ഷാദിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും” ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു.

മട്ടന്നൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടുച്ചുണ്ടായ വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന്‍ ഹര്‍ഷാദ് മരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു മരിച്ച ഹര്‍ഷാദ്.

“ഹര്‍ഷാദിന്റെ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മമ്മൂട്ടി” ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബൈക്ക് അപകടത്തില്‍ മരിച്ച ഹര്‍ഷാദിനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. എസ്എഫ്‌ഐ തലശ്ശേരി ഏരിയാ വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഹര്‍ഷാദ്. ഹര്‍ഷാദിന് ഒപ്പമുണ്ടായിരുന്ന തലശ്ശേരിയിലെ കെ.പി.സലീമിന്റെ മകന്‍ മുഹമ്മദ് സഫ്‌വാനും അപകടത്തില്‍ മരണപ്പെട്ടിരുന്നു.

Top