മോഹന്‍ലാലിനെ അനുകൂലിച്ച് കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്റെ പ്രകടനം

mohanlal

കൊച്ചി: അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അനുകൂലിച്ച് കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്റെ പ്രകടനം. നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ സംഘടനാ പ്രസിഡന്റായ മോഹന്‍ലാലിനെതിരെ രാഷ്ട്രീയ-യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ അനുകൂലിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രകടനവുമായെത്തിയത്.

സവിതാ തിയേറ്ററിനു സമീപത്തുനിന്നുമാണ് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പ്രകടനം ആരംഭിച്ചത്. ‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ എന്ന പോസ്റ്ററുമായാണ് പ്രകടനം നടത്തിയത്. മമ്മൂട്ടി ഫാന്‍സുകാരും പിന്തുണയുമായി മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പമുണ്ടായിരുന്നു. തിരുവന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുമ്പ് ആരോപണ വിധേയനായ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Top