‘തേരേ ജൈസാ തു ഹെ’; ഫന്നേ ഖാനിലെ പുതിയ ഗാനം കാണാം

ശ്വര്യ റായിയും അനില്‍ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ഫന്നേ ഖാനിലെ പുതിയ ഗാനം പുറത്തിറങ്ങി. തേരേ ജസൈാ തു ഹൈ എന്ന ഗാനം ഒരു ഇമോഷണല്‍ ഗാനമാണ്. അനില്‍ കപൂറാണ് ഗാനരംഗത്തിലുള്ളത്. ഗായികയാകാനുള്ള തന്റെ മകളുടെ മകളുടെ ആഗ്രഹം സഫലീകരിക്കാന്‍ ശ്രമിക്കുകയാണ് അനില്‍ കപൂര്‍.

ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് ഈണം നല്‍കിയിരിക്കുന്നത്. മൊണാലി താക്കൂറാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുല്‍ മഞ്ചേക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആഗസ്റ്റ് മൂന്നിന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ രാജ് കുമാര്‍ റാവുവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡച്ച് ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫാന്നേ ഖാന്‍. 2001ല്‍ നടന്ന 73മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

Top