ഫന്നേ ഖാന്‍ ആഗസ്റ്റ് 3ന് തിയറ്ററുകളിലേക്ക്; റിലീസ് തടയില്ലെന്ന് സുപ്രീംകോടതി

FANNEY

ബോളിവുഡ് ചിത്രം ഫന്നേ ഖാന്റെ റിലീസ് തടയില്ലെന്ന് സുപ്രീം കോടതി. ചിത്രം ആഗസ്റ്റ് 3ന് തന്നെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ വിതരണം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ കാരണം സംവിധായകന്‍ തന്നെയാണ് കോടതിയെ സമീപിച്ചത്.

ഐശ്വര്യ റായ് ബച്ചന്‍, രാജ്കുമാര്‍ റാവു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതുല്‍ മഞ്ചേക്കറാണ് ഫന്നേ ഖാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത്.

ഡച്ച് ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫാന്നേ ഖാന്‍. 2001ല്‍ നടന്ന 73മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. തന്റെ മകള്‍ നല്ലൊരു ഗായികയാവണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ചിത്രം.

Top