ഐശ്വര്യ-അനില്‍ കപൂര്‍ ചിത്രം ‘ഫന്നേ ഖാന്‍’ ; ആദ്യ ഗാനം പുറത്തിറങ്ങി

fanney-khan

ശ്വര്യ റായ് ബച്ചന്‍ നായികയായെത്തുന്ന ചിത്രം ഫന്നേഖാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. മൊഹബ്ബത്ത് എന്നു തുടങ്ങുന്ന ഗാനം പാടിയത് സുനിധി ചൗഹാനാണ്. ഐശ്വര്യ അവതരിപ്പിക്കുന്ന കഥാപാത്രമായ ബേബി സിംഗിനെയാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. തനിഷ് ബാഗ്ചിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഫ്രാങ്ക് ഗെറ്റ്‌സണ്‍ ജൂനിയറാണ്. സൗന്ദര്യ രാജ്ഞിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇത് ഒരു കാഴ്ച്ച വിസ്മയം തന്നയായിരിക്കും. ഓഗസ്റ്റ് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും.

പത്തൊന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഫന്നേഖാന്‍. ചിത്രത്തില്‍ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത്. അതുല്‍ മഞ്ചേക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ആഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ രാജ് കുമാര്‍ റാവുവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡച്ച് ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫാന്നേ ഖാന്‍. 2001ല്‍ നടന്ന 73-മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. തന്റെ മകള്‍ നല്ലൊരു ഗായികയാവണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ചിത്രം.Related posts

Back to top