ഐശ്വര്യ-അനില്‍ കപൂര്‍ ചിത്രം ഫന്നേ ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

fanney

നില്‍ കപൂറും ഐശ്വര്യ റായിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫന്നേ ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അതുല്‍ മഞ്ചേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അനില്‍ കപൂര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളില്‍ എത്തും.

എന്നാല്‍ അതിനിടെ, ചിത്രത്തിലെ ഒരു പാട്ടിന്റെ വരികള്‍ മാറ്റണമെന്ന ആവശ്യവുമായി ഐശ്വര്യ രംഗത്തെത്തി. പാട്ടിന്റെ വരികള്‍ മാറ്റിയാല്‍ മാത്രമേ അഭിനയിക്കൂ എന്ന് നിര്‍മാതാവിനെയും സംവിധായകനെയും ഐശ്വര്യ അറിയിച്ചെന്നാണ് വിവരം.

Top