ജപ്പാന്‍ ഓപ്പണ്‍ : പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഫാങ്ജീ ജാവോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 18-21, 19-21.

രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച്.എസ് പ്രണോയി , ലോക പത്താം നമ്പര്‍ താരം ആന്റണി ജിന്‍ടിങിനെ നേരിടും. ഏഴാം സീഡ് കെ ശ്രീകാന്തിന്റെ എതിരാളി വോങ് വിങ് വിന്‍സന്റാണ്.

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ്‌ വെള്ളി മെഡല്‍ ജേതാക്കളെ മനു അത്രി- സുമീത് റെഡ്ഡി സഖ്യം തോല്‍പ്പിച്ചു. മലേഷ്യയുടെ ഗോഹ് വി ഷെം- താന്‍ വീ കിയോങ് സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ട്‌കെട്ട് തകര്‍ത്തത്‌.

Top