ഫാന്‍സി നമ്പറുകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ നേടാം

ഫാന്‍സി നമ്പരുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന്‍ സോഫ്റ്റ് വെയര്‍ നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം.

ഇനി മുതല്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വാഹന മോട്ടോര്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഇതിനായി, നമ്പര്‍ റിസര്‍വ് ചെയ്യാനുദ്ദേശിക്കുന്നയാള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ് വേഡും സ്വന്തമാക്കണം. തുടര്‍ന്ന് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ബന്ധപ്പെട്ട ഓഫീസ് തിരഞ്ഞെടുക്കുമ്പോള്‍ റിസര്‍വ് ചെയ്യുന്നതിന് മാറ്റിവെച്ച നമ്പറുകള്‍ കാണാന്‍ സാധിക്കും. ഇതില്‍ ഇഷ്ടമുള്ള നമ്പര്‍ തെരെഞ്ഞെടുത്ത് ഓണ്‍ലൈനായി ഫീസ് അടയ്ക്കണം.

ഒരു നമ്പറിന് ഒന്നിലധികം അവകാശികള്‍ ഉണ്ടെങ്കില്‍ ലേലത്തിലൂടെ മാത്രമേ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കു. ഒരു വാഹനത്തിന് ഒന്നിലധികം നമ്പര്‍ റിസര്‍വ് ചെയ്യാനും കഴിയും. ഒരു സീരീസ് തീരുമ്പോള്‍ റിസര്‍വ് ചെയ്യാതെ കിടക്കുന്ന, പട്ടികയില്‍പ്പെടുത്തിയ നമ്പറുകള്‍ ഒരാഴ്ചത്തേക്ക് 3000 രൂപയ്ക്ക് റിസര്‍വ് ചെയ്യാം. റിസര്‍വേഷന്‍ ഇല്ലാതെ അവശേഷിക്കുന്ന നമ്പറുകള്‍ സാധരണ പോലെ ആളുകള്‍ക്ക് ലഭിക്കും.

Top