സ്വപ്നതുല്യമായ കുടുംബ ചിത്രം പൃഥ്വിക്ക് നൽകി ആരാധകൻ

ലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്.തന്റെ മക്കൾ രണ്ടു പേരും മലയാള സിനിമയുടെ ആനന്ദ വിഹായസ്സിൽ വിന്നിക്കൊടി പാറിച്ച് മുന്നേറുന്നത് അദ്ദേഹം മറ്റൊരു ലോകത്തിൽ ഇരുന്ന് കാണുന്നുമുണ്ടാകും.

മക്കളും, ഭാര്യയും, മരുമക്കളുമടക്കം കുടുംബത്തിലെ എല്ലാവരും സിനിമയിൽ പ്രവർത്തിക്കുന്നവരാണ് എന്ന പ്രത്യേകതയും സുകുമാരന്റെ കുടുംബത്തിന് മാത്രം സ്വന്തമായ ഒന്നാണ്. മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികൾ കാണാനുമൊക്കെ മുത്തച്ഛൻ സുകുമാരനും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോര്‍ട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് സുകുമാരൻ മല്ലിക ദമ്പതികളുടെ മകനും സൂപ്പർ താരവുമായ പ്രിത്വിരാജിന്റെ ഒരു ആരാധകന്‍. ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തില്‍ കാണാനാവുക. ‘ഞാനും ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പ്രിത്വിതന്നെയാണ് പോട്രെയ്റ്റ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്

Top