‘ആര്‍ആര്‍ആര്‍’ ചിത്രം കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ മരിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തീയേറ്ററുകളിലെത്തിയിരിക്കുകയാണ് രാജമൗലിയുടെ പുതിയ ചിത്രമായ ‘ആര്‍ആര്‍ആര്‍’. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ചിത്രത്തിന് രാജ്യമൊട്ടാകെ ലഭിച്ചത്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതും. എന്നാല്‍ മറ്റൊരു വിഷമകരമായ വാര്‍ത്ത കൂടി ‘ആര്‍ആര്‍ആറു’മായി ബന്ധപ്പെട്ട് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ആരാധകന്‍ ചിത്രം കണ്ടുകൊണ്ടേയിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകാരനായ ആരാധകനാണ് മരണം സംഭവിച്ചത്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രം ആന്ധ്രപ്രദേശിലെ അനന്തപുര് എസ്‌വി മാക്‌സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നുമാണ് റിപ്പോര്‍ട്ട്.

Top