പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി കെ മേനോന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ജി.കെ മേനോന്‍(93) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം.

സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായി കരിയര്‍ ആരംഭിച്ച അദ്ദേഹം മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാനയിലെ സജീവ അംഗമായിരുന്നു. ക്ലബ്ബ് തലത്തില്‍ കളിച്ചിട്ടുമുണ്ട്.

അതിനു ശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം വളരെ പെട്ടെന്നു തന്നെ മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റെന്ന് പേരെടുത്തു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏകദേശം 20 വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച അദ്ദേഹം 1970-ലാണ് വിരമിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്.

Top