പ്രശസ്ത തെന്നിന്ത്യന്‍ താരം ചിത്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ചിത്ര അന്തരിച്ചു. 56 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയായിരുന്നു ചിത്ര. മോഹന്‍ലാലിന്റെ നായികയായി എത്തിയ ആട്ടക്കലാശം ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.

Top