The famous songwriter na muthukumar passed away

ചെന്നൈ: തമിഴ് സിനിമയിലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍(41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

1000 ത്തിലധികം സിനിമകള്‍ക്ക് അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. വാരണം ആയിരം, വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, അഴകിയ തമിഴ് മകന്‍, യാരഡീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകള്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.

റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ ‘ആനന്ദ യാഴൈ മീട്ടുകിറാല്‍’, വിജയിയുടെ സയ് വത്തിലെ ‘അഴകേ അഴകേ’ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. ഗജിനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി.

തല അജിത് അഭിനയിച്ച കിരീടം(മലയാളം റീമേക്ക്) സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു

Top