കെഎസ് ഹരിശങ്കര്‍ മതം മാറിയോ? പേരിനൊപ്പം യുസൂഫ് യിഗിറ്റ്; കണ്ണ് തള്ളി ആരാധകര്‍!

ലയാളത്തില്‍ ഇപ്പോഴത്തെ ശ്രദ്ധേയനായ ഗായകനാണ് കെഎസ് ഹരിശങ്കര്‍. ഫെയ്‌സ് ബുക്കില്‍ എണ്‍പത്തി രണ്ടായിരം ഫോളോവേഴ്സാണ് ഹരിശങ്കറിനുളളത്. ഇപ്പോള്‍ ഗായകന്റെ ഫെയ്‌സ് ബുക്ക് പേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പേജ് തുറന്നാല്‍ കെഎസ് ഹരിശങ്കര്‍ എന്ന പേരിനൊപ്പം യുസൂഫ് യിഗിറ്റ് എന്ന പേരും കൂടി ചേര്‍ന്നാണ് കാണാന്‍ സാധിക്കുക.

ഗായകന്റെ ഫെയ്‌സ് ബുക്ക് പേജ് ഹാക്ക് ചെയ്തതുകൊണ്ടാണ് ഇത്തരത്തില്‍ പേര് മാറിമറിഞ്ഞത്. പേരുമാറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗായകനും ഇക്കാര്യം തിരിച്ചറിഞ്ഞത്.

പേരില്‍ വന്ന മാറ്റം കണ്ട് പലരും മെസ്സേജ് അയച്ചിരുന്നുവെന്ന് ഹരിശങ്കര്‍ പറഞ്ഞു. മതം മാറിയതാണോ എന്ന് ചോദിച്ചാണ് പലരും എത്തിയതെന്നും മതം മാറിയതല്ല പേജ് ഹാക്ക് ചെയ്തതാണെന്ന് അവരോട് പറഞ്ഞതായും ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top