പ്രശസ്ത ഗായകൻ സുബീൻ ​ഗാർ​ഗ് ആശുപത്രിയിൽ; തലക്ക് പരിക്ക്

ഗായകൻ സുബീൻ ​ഗാർ​ഗിന് പരിക്ക്. റിസോർട്ടിലെ ശുചിമുറിയിൽ വീണ് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ എയർ ആംബുലൻസ് ഉപയോഗിച്ച് ദിബ്രു​ഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ​ഗുരുതരമല്ല എന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാർ​ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രു​ഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു.

കൂടാതെ ഇതിന്റെയെല്ലാം മേൽനോട്ടത്തിന് ആരോ​ഗ്യമന്ത്രി കേശബ് മഹന്തയെ നിയോ​ഗിക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഹഷ്മിയുടെ ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ​ഗായകനാണ് സുബിൻ ​ഗാർ​ഗ്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ​ഗാനവും ​ഗാർ​ഗ് ബോളിവുഡിന് സമ്മാനിച്ച ​ഗാനമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ​ഗാർ​ഗിന്റേതാണ്.

Top