പ്രശസ്ത ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി അന്തരിച്ചു

വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചത്.

എഴുപതുകളില്‍ തരംഗമായ ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആല്‍ബങ്ങളുടെ ശില്പിയായിരുന്നു. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2013-ല്‍ ഡാന്‍ 43 വര്‍ഷത്തെ ബാന്‍ഡിലെ സംഗീതജീവിതം അവസാനിപ്പിച്ചിരുന്നു. 1968-ല്‍ ആരംഭിച്ച ബാന്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. 2019-ലാണ് അവസാനമായി ഡാന്‍ സ്റ്റുഡിയോയില്‍ പാടിയത്.

 

Top