പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സമി കന്നി അങ്കത്തിനൊരുങ്ങുന്നു

പ്രശസ്ത ഗായകനായ അദ്‌നാന്‍ സമി തന്റെ കന്നി അങ്കത്തിനൊരുങ്ങുന്നു.

രാധികാ റാവുവും വിനയ് സപ്‌റുവും ചേര്‍ന്നൊരുക്കുന്ന ‘അഫ്ഗാന്‍ ഇന്‍ സര്‍ച്ച് ഓഫ് എ ഹോം’ എന്ന സിനിമയിലൂടെ നായകനാകാന്‍ തയ്യാറെടുക്കുകയാണ് സമി ഇപ്പോള്‍.

സിനിമയിലും ഗായകനായി തന്നെയാണ് അദ്‌നന്‍ എത്തുന്നത്. സംഗീതത്തിന്റെയും സംഗീതജ്ഞരുടെയും കഥ പറയുന്ന ചിത്രത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടെത്തുന്ന അഭയാര്‍ത്ഥിയായാണ് താരം എത്തുന്നത്.

രാധികയും വിനയും കഥ പറഞ്ഞപ്പോള്‍ വളരെ ഉത്സാഹത്തോടെയാണ് താന്‍ അത് കേട്ടിരുന്നതെന്നും സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും അദ്‌നന്‍ സമി പറഞ്ഞു. ഇതിന് മുമ്പ് ‘ലക്കി…നോ ടൈം ഫോര്‍ ലൗ’എന്ന ചിത്രത്തിലും ഇവര്‍ മൂവരും ഒരുമിച്ചിരുന്നു.

അര്‍ഷാദ് സമി ഖാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. പാക്കിസ്ഥാനി വംശജനായ അദ്‌നാന്‍ സമി ഇപ്പോള്‍ മുംബൈയിലാണ് താമസം.

ഏഷ്യനും പാശ്ചാത്യനും സംയോജിപ്പിച്ചുകൊണ്ടുള്ള സംഗീത ശൈലിയാണ് അദ്‌നാന്‍ സമിയുടെ പ്രത്യേകത.

Top