പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു

പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു മരണം. മരണകാരണം വ്യക്തമല്ല. നാടകത്തിലൂടെയാണ് രമേശ് സീരിയലിന്റെ ലോകത്തേക്ക് എത്തുന്നത്. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉണ്ട്.

നിരവധി ഹിറ്റ് പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.

 

Top