ഇന്ത്യ വിദേശീയര്‍ക്ക് ജീവിക്കാന്‍ പറ്റിയ രാജ്യമല്ലെന്ന് പ്രശസ്ത മോഡല്‍

ഭാഷ അറിയാത്തതിനാലും സംസാരരീതിയുടെ പേരിലും താന്‍ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രശസ്ത മോഡലും നര്‍ത്തകിയുമായ നോറ ഫത്തേഹി. മറ്റുള്ളവര്‍ കളിയാക്കിയതിനാല്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തേണ്ട സാഹചര്യവും തനിക്കുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.

അതുപോലെ ഇന്ത്യ വിദേശീയര്‍ക്ക് താമസിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത രാജ്യമാണെന്നും താരം പറഞ്ഞു. ഒരു കാസ്റ്റിങ് ഏജന്റ് നോറയുടെ 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തന്റെ പണം തട്ടിയെടുത്ത ഏജന്റ് വളരെ പ്രകോപനപരമായുമാണ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. പിന്നീട് ഒരു ദിവസം ആ ഏജന്റ് പറഞ്ഞു, നിങ്ങളെ ഇനിടെ ഇനി ആവശ്യമില്ല, തിരിച്ച് പൊയ്‌ക്കോളു എന്ന്, ഞാനത് ഒരിക്കലും മറക്കില്ലെന്നും താരം പറഞ്ഞു.

Top