പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് മേരി ഷെല്ലിയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു

പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകരചയിതാവുമായിരുന്ന മേരി ഷെല്ലിയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു.

ഹൈഫ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് എമ്മ ജെന്‍സണാണ്.

മേരി ഷെല്ലി എന്ന പേരില്‍ തന്നെയൊരുക്കുന്ന ചിത്രത്തില്‍ എലേ ഫാനിംഗ്, മെയ്‌സേ വില്ല്യംസ്, ഡഗ്ലാസ് ബൂത്ത്, ടോം സ്റ്ററിഡ്ജ്, ബെന്‍ ഹാര്‍ഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത കാല്പനിക കവി പെഴ്‌സി ബിഷ് ഷെല്ലിയുമായുള്ള മേരിയുടെ പ്രണയവും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്.

മകളുടെ വിയോഗത്തില്‍ മനംനൊന്ത് എഴുത്തിന്റെ ലോകത്തേയ്ക്ക് എത്തുന്ന മേരി ഷെല്ലിയുടെ പ്രശസ്തമായ നോവല്‍ ആണ് ഫ്രാങ്കെന്‍സ്‌റ്റൈന്‍ അഥവാ മോഡേണ്‍ പ്രോമിത്യൂസ്.

Top