എമ്മി അവാര്‍ഡ് ജേതാവും ഹോളിവുഡ് നടിയുമായ മാര്‍ഗോ കിഡര്‍ അന്തരിച്ചു

Margot-Kidder-Lois-Lane

ന്യൂയോര്‍ക്ക്:പ്രശസ്ത ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍ അന്തരിച്ചു.69 വയസായിരുന്നു.2014 ലെ എമ്മി അവാര്‍ഡ് ജേതാവാണ് മാര്‍ഗോ. സൂപ്പര്‍മാന്‍ പരമ്പരയിലെ ലൂയിസ് ലെയ്ന്‍ എന്ന വേഷമാണ് കിഡര്‍ ജനപ്രീതി നേടികൊടുത്തത്.

നിരവധി സീരിയലുകളും ടിവി ഷോകളും കിഡര്‍ ചെയ്തിട്ടുണ്ട്. 1948 ഒക്ടോബര്‍ 17ന് കാഡനയിലാണ് കിഡറിന്റെ ജനനം. വീട്ടില്‍ വെച്ചായിരുന്നു കിഡറിന്റെ അന്ത്യം. എന്നാല്‍ ഇതുവരെ മരണകാരണം വ്യക്തമായിട്ടില്ല. കിഡര്‍ നിരവധി മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് ഇരയായിരുന്നു.

Top