പ്രശസ്ത നടി കെപിഎസി ലളിത അന്തരിച്ചു

കൊച്ചി: പ്രശസ്ത നടി കെപിഎസി ലളിത (75) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായിരുന്നു.

ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് മക്കള്‍

Top