കശ്മീരിൽ കുടുംബത്തിലെ മുന്‍ തീവ്രവാദ ബന്ധം ആരോപിച്ച് പാസ്​പോര്‍ട്ട് തടസപ്പെടുത്തരുത് ; കേന്ദ്രം

passportt

ശ്രീനഗർ : കശ്മീരിൽ കുടുംബത്തിലെ ആർക്കെങ്കിലും മുൻപ് തീവ്രവാദ ബന്ധം ഉണ്ടെന്ന് ആരോപിച്ചു പാസ്​പോര്‍ട്ട് തടസപ്പെടുത്തരുത് എന്ന് കേന്ദ്രം.

ഇത്തരത്തിൽ ആരോപണം ഉന്നയിച്ചു സത്യസന്ധമായ അപേക്ഷകളെ തള്ളിക്കളയരുതെന്നും, പാസ്പോർട്ട് നൽകണമെന്നും കേന്ദ്രം ജമ്മു കശ്​മീര്‍ സര്‍​ക്കാരിനെ അറിയിച്ചു.

കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ദിനേശ്വര്‍ ശര്‍മക്ക്​ കശ്‍മീരിലെ യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്​ നടപടി.

പാസ്​പോര്‍ട്ടിന്​ അപേക്ഷിച്ചാല്‍ സംസ്​ഥാനത്തെ കുറ്റാന്വേഷണ വിഭാഗം പൊലീസ്​ ക്ലിയറന്‍സ്​ നല്‍കുന്നില്ലെന്നായിരുന്നു ഇവർ അറിയിച്ചത്.

കുടുംബത്തിലെ ചിലർക്ക് മുൻപ് തീവ്രവാദ ബന്ധമുണ്ടെന്നുള്ള ആരോപണമാണ്​ പൊലീസ്​ ക്ലിയറന്‍സ്​ നൽകാത്തിന്റെ കാരണമെന്നും യുവാക്കള്‍ വ്യക്തമാക്കി.

എന്നാൽ ഇതു സംബന്ധിച്ചു കേന്ദ്രം വാക്കാലുള്ള നിർദേശം മാത്രമാണ് നൽകിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പാസ്‌പോർട്ടിന് അപേക്ഷ നൽകുന്നവർക്ക് മുൻ ത്രീവ്രവാദ ബന്ധത്തെ അടിസ്​ഥാനമാക്കി യുവാക്കള്‍ക്കെതിരെ നടപടി സ്വകീരിക്കില്ലെന്ന്​ കശ്​മീര്‍ പൊലീസ്​ ക്രിമിനല്‍ വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ അറിയിച്ചതായി ഹിന്ദുസ്​ഥാന്‍ ടൈംസ് ​ റിപ്പോര്‍ട്ട്​ ചെയ്തു.

Top