ഷഫീഖിന്റെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും

കോട്ടയം:  റിമാന്‍റിലിരിക്കെ മരിച്ച ഷഫീഖിന്‍റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം. ഷഫീഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജയിൽ ഡി ഐ ജി നാളെ ഡിജിപിക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചേക്കും. ഷഫീകിനു ജീവിതത്തിൽ ഇത് വരെ അപസ്മാരം ഉണ്ടായിട്ടില്ലെന് കുടുംബം പറഞ്ഞു.

ഷഫീഖിനെ പാർപ്പിച്ചിരുന്ന പോസ്റ്റൽ സ്കൂളിലെത്തിയും എറണാകുളം ജനറൽ ആശുപുത്രിയിൽ എത്തിയും ജയിൽ ഡിഐജി സാം താങ്കയ്യൻ തെളിവെടുപ്പ് നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചു വരികയാണെന്നും അതിന് ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുകയെന്നും ജയിൽ ഡിഐജി പറഞ്ഞു. നാളെ തന്നെ ഒരു പ്രാഥമിക റിപ്പോർട്ട്‌ ജയിൽ ഡി ജി പിക്ക് സമർപ്പിക്കും.

Top