എസ് വി പ്രദീപിന്റെ മരണം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുബം ഏകദിന ഉപവാസം നടത്തി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുബം ഏകദിന ഉപവാസം നടത്തി. പ്രദീപിൻറെ കൊലപാതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് അമ്മ വസന്തകുമാരി ആരോപിച്ചു.

നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻറെയും ആക്ഷൻ കൌൺസിലിന്റെയും ആരോപണം. എന്നാൽ പ്രദീപിന്റേത് അപകടമാണെന്ന നിഗമനത്തിലാണ് ഇതുവരെ പൊലീസ് ഉള്ളത്. ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബർ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Top