സുചിത്രയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് കുടുംബം

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്തെ സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമെന്ന് കുടുംബം. ഭര്‍ത്താവ് വിഷ്ണുവിന്റെ കുടുംബം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു.

ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയൊന്നും മകള്‍ക്കില്ലെന്നും സുചിത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് 19കാരിയായ സുചിത്രയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

അസ്വഭാവിക മരണത്തിന് കേസെടുത്ത വള്ളികുന്നം പൊലീസ് വെള്ളിയാഴ്ച സുചിത്രയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. മരണത്തിലെ സംശയങ്ങള്‍ പൊലീസിന് നല്‍കിയ മൊഴിയിലും മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്.

 

 

Top