ഫാമിലി റോഡ് മൂവി ത്രില്ലർ ‘ഓവർ ടേക്ക് ‘ നവംബർ 3ന് തിയേറ്ററുകളിലേക്ക്

ജോൺ ജെ സിനിമയുടെ ബാനറിൽ ജോൺ സംവിധാനം ചെയ്യുന്ന റോഡ് ത്രില്ലറാണ് ‘ഓവർടേക്ക്’.

മാക്ട്രോ പിക്‌ചേഴ്‌സ്‌ വിതരണം ഏറ്റെടുത്തിരിക്കുന്ന ചിത്രം നവംബർ 3ന് തിയേറ്ററുകളിലേക്ക് എത്തുന്നു.

വിജയ് ബാബു, പാർവതി നായർ, ദീപക് പറംബ്ബോൾ, നിയാസ്, കൃഷ്ണ, അഞ്ജലി നായർ, അജയ് നടരാജൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

താരനിരയെക്കാൾ ഒരു ട്രക്കും കാറും നായക പ്രതിനായക സ്ഥാനത്ത് നിൽക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ബെല്ലാരി, തിരുന്നൽവേലി, ബാംഗ്ലൂർ, കേരളാ എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന് അനിൽ കുഞ്ഞപ്പൻ തിരക്കഥയും, ദിനേശ് നീലകണ്ഠൻ സംഭാഷണവും അജയൻ വിൻസെന്റ് ക്യാമറയും ജോളി മാസ്റ്റർ ആക്ഷനും ചെയ്തിരിക്കുന്നു.

മൾട്ടിക്യാമറയിൽ ചിത്രീകരിച്ച ചിത്രം ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.

കേരളാ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള ടെക്‌നിഷ്യൻസും എക്വുപ്‌മെന്റ്‌സുമാണ് ഈ ചിത്രത്തെ ലോക നിലവാരമുള്ള ചിത്രമാക്കുന്നത്.

ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മിഡിലീസ്സ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് റീലീസ് ചെയ്യുന്നത്.

ഒരു ഫാമിലി റോഡ് മൂവി ത്രില്ലറായ ഈ ചിത്രം സൗണ്ടിനും വിഷ്വൽസിനും പ്രാധാന്യം നൽകി കൊണ്ട് സസ്പെൻസ് നിലനിർത്തുന്നതിനാൽ തീയേറ്ററിൽ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും.

Top