കുടുംബവഴക്ക്; ഇടുക്കിയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തി

അടിമാലി: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മാതാവിനും മുത്തശ്ശിക്കും മര്‍ദനമേറ്റു.

കുടുംബപ്രശ്‌നങ്ങളാണ് കൊലപതകത്തില്‍ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു.

അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവാണ്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top