കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി

കാണ്‍പൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് 28 കാരന്‍ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. അരിവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാണ്‍പൂരിലെ സര്‍ദാര്‍ കോത്ത്വാലി പൊലീസ് സ്റ്റേഷന്‍ ഏരിയയിലുള്ള ഹൗദപൂര്‍വയില്‍ സംഭവം. പിറ്റേദിവസം യുവാവ് കൊലയ്ക്ക് ഉപയോഗിച്ച അരിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് കൊലനടത്തിയത്. വിവാഹത്തിന് പിന്നാലെ വീട്ടില്‍ ഉണ്ടായ നിരന്തരം വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവദിവസം യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി വഴക്കായി. തര്‍ക്കത്തിനിടെ അമ്മായിയമ്മ മകളെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ യുവാവ് കൂടുതല്‍ പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് അരിവാളെടുത്ത് ഇയാള്‍ ഭാര്യയെയും അമ്മായിയമ്മയെയും തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Top