Family of Chinese baby born with 31 fingers

ബീജിങ്ങ്: ജനിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനകളില്‍ ഒരു പ്രശ്‌നങ്ങളും കാണിക്കാതെ, മുപ്പത്തിയൊന്നു വിരലുകളുമായി ജനിച്ച മകനെ കണ്ട് ചൈനയിലെ ദമ്പതികള്‍ ഞെട്ടി. ഇപ്പോള്‍ മൂന്നുമാസമായ കുഞ്ഞിന് ഇരു കൈകളിലും തള്ളവിരലില്ല എന്നാണ് പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോങ്ങ്‌ഹോങ്ങ് എന്ന ചെല്ലപേരില്‍ വിളിക്കുന്ന കുഞ്ഞിന്റെ ഓരോ കാലില്‍ എട്ട് വിരലുകള്‍ വീതവും ഒരു കൈയില്‍ എട്ടും അടുത്തതില്‍ ഏഴും വിരലുകളാണുള്ളത്. പോളിടാക്റ്റിലി എന്നാണ് ഇത്തരം അവസ്ഥയെ വിളിക്കുന്ന പേര്. അതായത് കാലുകളിലോ കൈകളിലോ അധികം വിരലുകളുമായി ജനിക്കുന്ന അവസ്ഥ. ഈ അപൂര്‍വം അവസ്ഥ ആയിരത്തില്‍ ഒരാള്‍ക്കാണ് ഉണ്ടാവുക. ഹോങ്‌ഹോങ്ങിന്റെ അമ്മയ്ക്കും ഇതേ അവസ്ഥയുണ്ടെങ്കിലും ഇത്രയും അധികമായി വിരലുകള്‍ ഇല്ല. ഇതു മൂലം കുഞ്ഞിനും ഇതേ അവസ്ഥ ഉണ്ടാകുമെന്ന് ഭയന്നതിനെ തുടര്‍ന്ന് ദക്ഷിണ ചൈനയിലുള്ള ആശുപത്രിയില്‍ അവര്‍ പരിശോധനകള്‍ക്ക് വിധേയയായിരുന്നു. എന്നാല്‍ പല പരിശോധനകള്‍ നടത്തിയപ്പോഴും കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു അവരോട് ആശുപത്രിയില്‍ നിന്നും പറഞ്ഞത്.

നിര്‍ഭാഗ്യവശാല്‍ ജനിച്ചു കഴിഞ്ഞപ്പോഴാണ് അമ്മയുടെ അവസ്ഥയെക്കാള്‍ പ്രശ്‌നമാണ് കുഞ്ഞിനെന്ന് മനസിലായത്. ശസ്ത്രക്രിയ നടത്തുന്നത് വളരെ അധകം ബുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അല്ലെങ്കില്‍ അസ്ഥികള്‍ ഉറയ്ക്കുന്നതിനു മുമ്പ് ആറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയ്ക്ക് ശസ്ത്രികയ നടത്തണം. എന്നാല്‍ വളരെ ചിലവേറിയ ശസ്ത്രക്രിയ നടത്താന്‍ സാധാരണക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കഴിയില്ല.

Top