പ്രവാസികൾക്കുള്ള ഫാമിലി ലെവി നിർത്തലാക്കിയിട്ടില്ല ; സൗദി ധനകാര്യ മന്ത്രാലയം

റിയാദ് : സൗദിയിൽ കഴിയുന്ന പ്രവാസി കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ഫാമിലി ലെവി നിർത്തലാക്കിയിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം.

സമൂഹ മധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ജൂലായിൽ നടപ്പിലാക്കിയ ഫാമിലി ലെവി പ്രകാരം ഒരു പ്രവാസി സൗദിയിലുള്ള ഓരോ കുടുംബാംഗത്തിനും വേണ്ടി നൂറു റിയാൽ വീതം മാസംതോറും അടയ്ക്കണം.

2020 വരെ ഓരോ വർഷവും ഇത് നൂറു റിയാൽ വീതം കൂടി വരും.

ലെവി മൂലമുണ്ടായ അധിക സാമ്പത്തിക ബാധ്യത താങ്ങാനാവാത്ത മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികൾ കുടുംബത്തെ നാട്ടിലേക്ക് മടക്കി അയക്കുകയാണ് ഇപ്പോൾ.

Top