“കുടുംബം തകർന്നിട്ടില്ല: ഞാൻ ആത്മഹത്യ ചെയ്തിട്ടില്ല”- പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തിലെ വ്യാജ പ്രചാരണം നടത്തിയ പേരുവെളിപ്പെടുത്താത്ത വ്യക്തിക്കെതിരെ ഫേസ്ബുക്ക് ലൈവിൽ ശ്രീരാമകൃഷ്ണൻ.തന്റെ കുടുംബം തകരുകയോ,താൻ ആത്മഹത്യ ചെയ്യേണ്ടതോ ആയ കാര്യമില്ല എന്ന് ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനും ഹാജരായില്ലായിരുന്നു. അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നൽകിയിരിക്കുന്ന വിശദീകരണം. രക്തദാഹികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.

സ്പീക്കർ  ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.

Top