എന്റെ മനസിലുള്ളത് ഭയമില്ലാതെ പറയാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഗുഡ് ബൈ

മുംബൈ: ബോളീവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ട്വിറ്റര്‍ ഉപേക്ഷിക്കുന്നു. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും നേരെ ഭീഷണി വന്ന സാഹചര്യത്തിലാണ് താരം ട്വിറ്റര്‍ ഉപേക്ഷിക്കുന്നത്.

‘എല്ലാവര്‍ക്കും ആശംസകള്‍. ഇതെന്റെ അവസാനത്തെ ട്വീറ്റ് ആണ്. ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്. എന്റെ മനസിലുള്ളത് ഭയമില്ലാതെ പറയാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഗുഡ് ബൈ’ എന്നാണ് അനുരാഗ് കശ്യപ് അവസാനമായി ട്വിറ്ററില്‍ കുറിച്ചത്. ബിജെപിക്കും കേന്ദ്രഭരണത്തിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന അനുരാഗ് കശ്യപിന്റെ കുടുംബത്തിന് നേരെ വലിയതോതില്‍ ഭീഷണിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് കശ്യപ് പൂര്‍ണമായും ട്വിറ്റര്‍ ഉപേക്ഷിച്ചത്.

Top