കോൺഗ്രസ് നേതാവിന്റെ മരണത്തിൽ വീണ്ടും അന്വേഷണം എന്ന ആവശ്യവുമായി കുടുംബം; മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കെ പി സി സി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കോൺഗ്രസ്‌ നേതാക്കളുടെ മാനസിക പീഡനം കാരണമാണ് വി പ്രതാപചന്ദ്രൻ മരിച്ചതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം പരാതിയിൽ പറഞ്ഞു. രണ്ട് വ്യക്തികളുടെ പേരെടുത്ത് പറഞ്ഞാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനം ചൂണ്ടികാട്ടി ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നെന്നും ആ പരാതി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിർദേശപ്രകാരം പിൻവലിച്ചിരുന്നു എന്നും കുടുംബം മുഖ്യമന്ത്രിയോട് വ്യക്തമാക്കി. പ്രതാപചന്ദ്രന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Top