തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ഒരു കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ട് അറിയുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രക്കിടെ കഴക്കൂട്ടത്താണ് സംഭവം. സിപിഎം കൗണ്‍സിലറുടെ വീട്ടിലെത്തിയപ്പോള്‍ മുരളീധരനെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യം വിളികളായിരുന്നു.
ഞങ്ങളുടെ സ്ഥലമാണ്. ഞങ്ങള്‍ വിട്ടുകൊടുക്കും. ജനനായകന് പിണറായി വിജയന് (മുദ്രാവാക്യം വിളി). സര്‍ക്കാരിനോടൊപ്പം. സാര്‍ ഒന്നും പറയേണ്ട. ഞങ്ങള്‍ സര്‍ക്കാരിനോടൊപ്പമാണ്. ഇപ്പോഴല്ലേ ഞാന്‍ സഹോദരി ആയത്, ഞങ്ങള്‍ക്ക് സന്തോഷമാണ്. നാളത്തെ തലമുറയ്ക്ക് വേണ്ടിയാണിത്. നിങ്ങള്‍ എതിര്‍ത്താലും ഞങ്ങള്‍ നടപ്പിലാക്കും. രണ്ട് പെണ്മക്കളുള്ള അമ്മയാണ് ഞാന്‍.’
പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും അവര്‍ മന്ത്രിയോട് വ്യക്തമാക്കി. എല്ലാവരുടേയും വാക്കുകള്‍ കേള്‍ക്കാനാണ് താന്‍ എത്തിയതെന്ന് മന്ത്രി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ പദ്ധതിക്ക് അനുകൂലമാണെന്ന് കുടുംബം വ്യക്തമാക്കി. തങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും, സാറൊന്നും ഇങ്ങോട്ടു പറയണ്ടെന്നും കുടുംബം വ്യക്തമാക്കി