തിരുവനന്തപുരത്ത് വീട്ടില്‍ കയറി അഞ്ചുപേരെ ആക്രമിച്ചു ; വധശ്രമത്തിന് കേസ്

തിരുവനന്തപുരം ; പാലോട് പെരിങ്ങമലയില്‍ വീട്ടില്‍ കയറി അഞ്ചുപേരെ ആക്രമിച്ചതായി പരാതി. വീട്ടില്‍ കയറിയവര്‍ മാരകായുധങ്ങള്‍ കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിരയായവരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. തിരുവനന്തപുരം പെരിങ്ങമല കുണ്ടളാംകുഴി സ്വദേശി ഷിബു , ഭാര്യ സുചിത , പത്തു വയസുള്ള മകള്‍ , സുചിതയുടെ അമ്മ സരസ്വതി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇവരുടെ അയല്‍വാസിയായ അതുല്‍ കൃഷ്ണനും സുഹൃത്തുമാണ് ആക്രമിച്ചത്. ഷിബുവിന്റെ മകളെ അതുല്‍ കൃഷ്ണന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വാഹനത്തിനുനേരെയും ആക്രമണം നടത്തി. പ്രതികള്‍ക്കെതിരെ വധശ്രമം , മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുത്തു.

Top