Familiar foes renew acquaitances in ISL opener

ഗുവാഹാട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം സീസണ്‍ ഗുവാഹാട്ടിയില്‍ ശനിയാഴ്ച രാത്രി ഏഴിന് ആരംഭികും.
ഈ സീസണിലെ കന്നിയങ്കം കേരളീയരുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിയായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്.

എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 61 മത്സരങ്ങളുണ്ടാകും. മത്സരഘടനയിലും ടീമുകളിലും കഴിഞ്ഞ സീസണില്‍നിന്ന് വ്യത്യാസമില്ല.

പരിശീലകനായി പരിചയസമ്പന്നനായ സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിലുണ്ടായ നാണക്കേട് മായ്ച്ചുകളയാന്‍ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.
തിരുവനന്തപുരം, തായ്‌ലന്‍ഡ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പരിശീലനം. മികച്ച വിദേശതാരങ്ങള്‍ എന്നിവ ഇത്തവണ ടീമിന് മുതല്‍ക്കൂട്ടാകും.

ശക്തമായ പ്രതിരോധമുന്നേറ്റനിരകള്‍. ശരാശരി മാര്‍ക്കുള്ള മധ്യനിര. പരിചയസമ്പന്നനായ ഗോള്‍ കീപ്പര്‍. ഇതാണ് ബ്ലാസ്റ്റേഴ്‌സ്. ഇംഗ്ലീഷ് ക്ലബ്ബ് റെഡ്ഡിങ്ങിനെ, അറിയപ്പെടാത്ത താരങ്ങളെവെച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കെത്തിക്കുകയും ഒരു സീസണില്‍ നിലനിര്‍ത്തുകയും ചെയ്തതിന്റെ ചരിത്രമുണ്ട് കോപ്പലിന്. ചരിത്രത്തിന്റെ ആവര്‍ത്തമാണ് ഇവിടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Top