ഇന്ത്യന്‍ അന്തര്‍വാഹിനി സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന വാര്‍ത്ത; പാക്കിസ്ഥാന്റെ വാദം പൊളിച്ച് ഇന്ത്യ

submarine

ന്യൂഡല്‍ഹി: ഇന്ത്യന്‍ അന്തര്‍വാഹിനി പാക്ക് സമുദ്രാതിര്‍ത്തി മുറിച്ചു കടക്കാന്‍ ശ്രമിച്ചതായി പാക്കിസ്ഥാന്‍ പുറത്തു വിട്ട വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യ. ആരോപണത്തിന് തെളിവായി കാണിക്കുന്ന വീഡിയോ 2006 നംവബറിലേതാണെന്നും ഇന്ത്യ പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും യുദ്ധഭീതി പരത്താനുമുള്ള പാക്ക് ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.

സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ അന്തര്‍വാഹിനിയെ തുരത്തിയെന്നായിരുന്നു പാക്ക് നാവികസേനയുടെ അവകാശ വാദം. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നതിനാലാണ് അന്തര്‍വാഹിനിക്കു നേരെ ആക്രമണം നടത്താതിരുന്നതെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് പഴയ വീഡിയോകള്‍ പുറത്തുവിട്ടതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Top