സ്വകാര്യ സംഭരണത്തില്‍ വീഴ്ച ; സപ്ലൈകോ നാലു റൈസ് മില്ലുകള്‍ തുടങ്ങുമെന്ന് മന്ത്രി

thilothaman

തിരുവനന്തപുരം: സപ്ലൈകോ നാലു റൈസ് മില്ലുകള്‍ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമന്‍.

സ്വകാര്യ റൈസ് മില്ലുകള്‍ നെല്ല് സംഭരണത്തില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് നടപടി.

മാത്രമല്ല, മില്ലുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അരിയും മൂന്നു ദിവസത്തിനകം ഏറ്റെടുക്കുമെന്നും പി. തിലോത്തമന്‍ വ്യക്തമാക്കി.

പതിനാറായിരം മെട്രിക് ടണ്‍ കുത്തരി മില്ലുകളില്‍ കെട്ടിക്കിടക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.

Top