സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,280 രൂപയാണ്. മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില പിന്നീട് നേരിയ തോതില്‍ ഇടിഞ്ഞിരുന്നു. 46800 രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6035 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5010 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയാണ്.

Top