സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4750 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Top