കോവിഡ് പ്രതിരോധത്തിലെ വീഴ്ച; യുപിയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നു

ലക്‌നൗ: യുപിയില്‍ കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചമൂലം യോഗി സര്‍ക്കാരിനുണ്ടായ മോശമായ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ യു.പി.യില്‍ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തിന് പഞ്ചായത്ത് തിരഞ്ഞടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും മാനദണ്ഡമാക്കുമെന്നാണ് സൂചന.

403 നിയമസഭാംഗങ്ങളുള്ള യു.പി.യില്‍ 60 മന്ത്രിമാര്‍ വരെയാകാമെന്നാണ് വ്യവസ്ഥ. നിലവില്‍ 56 മന്ത്രിമാരുണ്ട്. ഹോം ഗാര്‍ഡ് ആന്‍ഡ് ഫാമിലി പെന്‍ഷന്‍ വകുപ്പ് മന്ത്രി ചേതന്‍ ചൗഹാന്‍, സാങ്കേതിക വിദ്യാഭ്യാസമന്ത്രി കമലാ റാണി, റവന്യു മന്ത്രി വിജയ് കശ്യപ് എന്നിവര്‍ കഴിഞ്ഞമാസങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഈ ഒഴിവുകളിലടക്കം മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്താന്‍ കഴിയും. ഇതോടൊപ്പം കാര്യമായി പ്രവര്‍ത്തിക്കാത്തവരെയും ആരോപണവിധേയരുമായ മന്ത്രിമാരെയും മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Top