ഇസ്ലാമാബാദ്: ജമാഅത്ത്-ഉദ്-ദവാ തലവന്‍ ഹാഫിസ് മുഹമ്മദ് സെയ്യിദിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫലാ-ഇ-ഇന്‍സാനിയത്ത് (എഫ്‌ഐഎഫ്) എന്ന ധര്‍മ്മസ്ഥാപനം നിരോധിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നു.
നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിവന്ന മദ്രസകള്‍ അടച്ചതിനുശേഷമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ജമാഅത്ത്-ഉദ്-ദവായ്ക്കും പങ്കുണ്ട്. മുംബൈയില്‍ നടന്ന ആക്രമണത്തിനു പിന്നിലും ഇവരാണെന്നാണ് കരുതുന്നത്.
ജെയ്‌ഷെ മുഹമ്മദിന്റെ തലവനായ മൗലാനാ മസൂദ് അസറിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പാക്‌സര്‍ക്കാര്‍ അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ എഫ്‌ഐഎഫ് നിരോധിക്കാനുള്ള തീരുമാനത്തിലാണ്.
നിരോധിക്കുന്നതിന് മുമ്പ് എല്ലാ ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തും അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2002ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ലഷ്‌കര്‍ ഈതയ്ബയെ പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു


