വ്യാജ ആപ്പുകള്‍ പെരുകുന്നു- ഉപഭോക്താവിന് നഷ്ടമായത് 60,000 രൂപ

വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത മധ്യവയസ്‌കന് അക്കൗണ്ടില്‍ നിന്നു നഷ്ടമായത് 60,000 രൂപ. മൊബൈലില്‍ വന്ന ലിങ്ക് തുറന്നതോടെയാണ് പണം നഷ്ടമായത്.

കഴിഞ്ഞ സെപ്തംബറില്‍ മൊബൈലില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്റെ സന്ദേശം എന്ന പേരില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണില്‍ ചില വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാളായി. അതു വഴിയാണ് പണം നഷ്ടമായത്. മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഇന്‍സ്റ്റാള്‍ ആയ ആപ്പില്‍ ഉണ്ടായിരുന്നു.

വ്യജ ആപ്പുകള്‍ വഴി തട്ടിപ്പു നടത്തുന്നവരാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു. 52 കാരനായ ഹരീഷ് ചന്ദ്രയാണ് തട്ടിപ്പിനിരയായത്. രണ്ടു തവണയായിട്ടാണ് പണം പിന്‍വലിച്ചിരിക്കുന്നത്. മെസേജ് വന്ന് മൂന്നു ദിവസത്തിനു ശേഷമാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൊബൈലിലേക്ക് വന്ന ഒടിപി മറ്റൊരു മൊബൈലിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടുകയായിരുന്നു.

സംഭവം ബാങ്ക് അധികൃതരെ അറിയിച്ചപ്പോളാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഹരീഷ് അറിയുന്നത്. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പു വഴി അക്കൗണ്ട് വിവരങ്ങള്‍ ഹാക്കു ചെയ്യപ്പെടുകയായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ മെയില്‍ വഴിയും മറ്റു മെസേജിങ്ങ് ആപ്പു വഴിയും പ്രചരിക്കുന്നുണ്ട്.

Top