ഷവോമിയുടെ വ്യാജ സ്മാര്‍ട്ട് ഫോണുകളും അനുബന്ധ ഉല്‍പന്നങ്ങളും പിടിച്ചെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: ഷവോമിയുടെ വ്യാജ സ്മാര്‍ട്ട് ഫോണുകളും അനുബന്ധ ഉല്‍പന്നങ്ങളും കരോള്‍ ബാഗില്‍നിന്ന് പൊലീസ് പിടികൂടി. 13 ലക്ഷത്തോളം രൂപ വിലവരുന്ന ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. നവംബര്‍ 25ന് ഗഫാര്‍ മാര്‍ക്കറ്റിലെ നാല് വിതരണക്കാരില്‍ നിന്ന് വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയ വാര്‍ത്ത ഷവോമി തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

പിടിച്ചെടുത്തതില്‍ ചില ഉല്‍പന്നങ്ങള്‍ ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കാത്തവയാണ്. ഇത് കൂടാതെ പവര്‍ ബാങ്ക്, നെക്ബാന്‍ഡ്, ട്രാവല്‍ അഡാപ്റ്റര്‍, കേബിള്‍, ഇയര്‍ഫോണ്‍, ഹെഡ്സെറ്റ് തുടങ്ങിയവയാണ് പൊലീസ് പിടിച്ചെടുത്തത്.

കൂടുതല്‍ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വിപണിയാണ് ഗഫാര്‍ മാര്‍ക്കറ്റ്.

Top