കള്ളവോട്ട് യുഡിഎഫിന്റെ പ്രചാരണ തന്ത്രം ; ടിക്കാറാം മീണ ഇതിന്റെ ഭാഗമായെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: കള്ളവോട്ടെന്നത് യുഡിഎഫിന്റെ പ്രചാരണ തന്ത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരോപണ വിധേയരോട് വിശദീകരണം മീണ തേടിയില്ലെന്നും ഇവരുടെ സ്വാഭാവിക നീതി പോലും നിഷേധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മീണ മാധ്യമവിചാരണയ്ക്കനുസരിച്ച് തീരുമാനമെടുക്കരുത്. യുഡിഎഫ് നേതൃത്വവും മാധ്യമങ്ങളും നടത്തുന്ന എകപക്ഷീയമായ നീക്കത്തില്‍ മീണ കുടുങ്ങരുത്. ഒരു പരിശോധനയ്ക്കും പാര്‍ട്ടി എതിരല്ലെന്നും പക്ഷേ പരിശോധനകള്‍ ഏകപക്ഷീയമാകരുതെന്നും കോടയേരി കൂട്ടിച്ചേര്‍ത്തു.

Top