കൊച്ചി കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി

കൊച്ചി : കൊച്ചി കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ 16-ാം ഡിവിഷനിൽ ഇന്ന് ഉച്ചയോടെയാണ് കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്.

ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടർ ബൂത്തിൽ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നിൽക്കുകയാണ് അജിത്ത്. അതേസമയം, എറണാകുളത്ത് പോളിം​ഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോർട്ട്.

Top