കള്ളവോട്ട് ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

കൊച്ചി : കള്ളവോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ സംതൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവേട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നേരത്തേ തുടങ്ങിയെന്നും സിപിഐഎം ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തിെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീശദീകരണം നല്‍കിയേ മതിയാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. ഡിജിപിക്ക് പോസ്റ്റല്‍ വോട്ടിലെ കൃത്രിമത്വത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അട്ടിമറി നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top