കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സിപിഎമ്മിനു കഴിയൂ : മുരളീധരന്‍

K Muralidharan

കോഴിക്കോട്: കള്ളവോട്ട് സിപിഎമ്മിന്റെ ആചാരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും അതുകൊണ്ടു കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബൂത്ത് ഏജന്റിനെപോലും ഇരുത്താന്‍ സിപിഎം അനുവദിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ ബൂത്ത് ഏജന്റ് ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ യുഡിഎഫ് ഏജന്റുമാരെ നിയമച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വോട്ടെടുപ്പ് ദിവസം തന്നെ തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top